Advertisment

പി എഫ്‌ നിങ്ങളുടെ അരികെ':തൊഴിലാളികൾ, തൊഴിൽ ഉടമകൾ, പെൻഷൻകാർ എന്നിവർക്കായി പി എഫ് അദാലത്ത് 28 ന് വണ്ടിപ്പെരിയാറിൽ

New Update
bcvbc

ഇടുക്കി: തൊഴിലാളികള്‍, തൊഴില്‍ ഉടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് ' പി എഫ് നിങ്ങളുടെ അരികെ' സെപ്റ്റംബര്‍ 28 ന് നടക്കും.  

Advertisment

 

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഹാളില്‍  നടക്കുന്ന പരിപാടിയിലേക്ക്  രാവിലെ 9 ന് റെജിസ്‌ട്രേഷന്‍ ആരംഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  തങ്ങളുടെ പരാതി വിശദമായി എഴുതി മൂന്നാര്‍ പിഎഫ്  ഓഫീസില്‍ നേരിട്ടോ തപാല്‍  മുഖേനെ  അസിസ്റ്റന്റ് പി എഫ്  കമ്മിഷണര്‍, പി എഫ്  ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തില്‍ സെപ്റ്റംബര്‍  23 ന് മുന്‍പ് ലഭ്യമാക്കണം . do.munnar@epfindia.gov.in എന്ന ഇ - മെയിലിലും ലഭ്യമാക്കാം.

പരാതിയില്‍ പി എഫ്  നമ്പര്‍, യു. എ. എന്‍, പി. പി. ഒ  നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ത്തിരിക്കണം. അദാലത്ത് ദിവസം നേരിട്ടും പരാതി ബോധിപ്പിക്കാവുന്നതാണെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ എ ആര്‍ വിനോജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847731711.

 

adalat epfo
Advertisment