ഇടുക്കി: മകളെ സോഷ്യല്‍ മീഡിയ വഴി വില്‍പനയ്ക്ക് വച്ചു; തൊടുപുഴ പാലീസ് കേസെടുത്തതോടെ പോസ്റ്റ് മുക്കി. സൈബര്‍ സെല്ലിന്റെ സഹായത്തേടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മകളെ വില്‍പനക്കെന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
തൊടുപുഴ സ്വദേശിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വില്‍പനക്കെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. ഇത് കണ്ട ചിലരാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.
പോസ്റ്റ് പിന്നീട് നീക്കം ചെയ്തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസ് വിശദമായ അന്വേഷണത്തിന് സൈബര്‍ സെല്ലിനു കൈമാറിയതായും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും തൊടുപുഴ എസ്.എച്ച്.ഒ സുമേഷ് സുധാകരന്‍ വ്യക്തമാക്കി.