Advertisment

ഇടുക്കിയില്‍ രേഖകൾ ഇല്ലാതെ തമിഴ്‌നാട്ടിലേക്ക് 30 ലക്ഷം രൂപയുടെ സ്വർണം കടത്തിയ ആൾ പിടിയിൽ

കുമളി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ഗണേശൻ അതിർത്തി കടന്ന് തമിഴ്നാട്  ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെ ഇയാളുടെ നടത്തത്തിൽ സംശയം തോന്നി

cc

ഇടുക്കി: രേഖകൾ ഇല്ലാതെ കേരളത്തിൽ നിന്നു തമിഴ്‌നാട്ടിലേക്ക് 30 ലക്ഷം രൂപയുടെ സ്വർണം കടത്തിയ മധുര സ്വദേശിയെ തമിഴ്നാട് പൊലീസ് പിടികൂടി. മധുര കൊച്ചടൈ മഹാഗണപതി നഗർ സ്വദേശി ഗണേശനാണ് (66) പിടിയിലായത്. 503 ഗ്രാമിന്റെ സ്വർണ ബിസ്‌കറ്റ് ഇയാളിൽ നിന്ന് പിടികൂടി. ശരീരത്തിൽ വയറിനോടു ചേർത്തു കെട്ടിവച്ചാണ് ഇയാൾ സ്വർണം കൊണ്ടുവന്നത്.

 

ഇതിന്  30 ലക്ഷം രൂപയോളം വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാഴാഴ്ച രാത്രി കുമളി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ഗണേശൻ അതിർത്തി കടന്ന് തമിഴ്നാട്  ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെ ഇയാളുടെ നടത്തത്തിൽ സംശയം തോന്നി ചെക് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തമിഴ്നാട് പൊലീസ് ഇയാളെ തടഞ്ഞു നിർത്തി.വയറിനോട് ചേർന്ന് സ്വർണ ബിസ്‌കറ്റ് കെട്ടിവച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

#gold smugglin case
Advertisment