Advertisment

ഇടുക്കിയിലും സ്വര്‍ണ വേട്ട: 27 ലക്ഷത്തിന്റെ സ്വര്‍ണം വാഹന പരിശോധനയ്ക്കിടെ പിടികൂടി; കോട്ടയത്തു നിന്നും കൊണ്ടു വന്നതെന്ന് പിടിയിലായ യാത്രക്കാരന്റെ മൊഴി

പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്ത് കെട്ടി വച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

ff

file photo

ഇടുക്കി: മതിയായ രേഖകളില്ലാതെ കൊണ്ടു വന്ന 506 ഗ്രാം തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റ് കേരള തമിഴ്നാട് അതിർത്തിയിൽ വച്ച് തമിഴ്നാട് പൊലീസ് പിടികൂടി. സ്വർണവുമായി വന്ന മധുര സ്വദേശി ഗണേശനെ കസ്റ്റഡിയിലെടുത്തു.

Advertisment

 

കുമളി അതിർത്തിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ കേരളത്തിൽ നിന്നും ചെക്ക് പോസ്റ്റ് കടന്ന് ഗണേശനെത്തിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ദേഹ പരിശോധന നടത്തിയപ്പോഴാണ് ശരീരത്ത് കെട്ടി വച്ച നിലയിൽ സ്വർണം കണ്ടെത്തിയത്.

ചോദ്യം ചെയ്യലിൽ കോട്ടയത്തു നിന്നും മധുരയിലേക്ക് കൊണ്ടു പോകുകയാണെന്ന് ഇയാൾ പ്രതികരിച്ചത്. രേഖകളൊന്നു മില്ലാത്തതിനാൽ സ്വർണവും ഗണേശനെയും ആദായ നികുതി വകുപ്പിന് കൈമാറി. സംഭവം സംബന്ധിച്ച് ആദായ നികുതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. 27 ലക്ഷത്തോളം വില വരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയിട്ടുള്ളത്.

#gold smuggling #Kumily check post #idukki
Advertisment