Advertisment

ഇടുക്കിയിലെ പോലിസ് പൊളിയാണ്: കഞ്ചാവ് ബീഡി കേസൊതുക്കാന്‍ 36,000 രൂപ കൈക്കൂലി വേണമെന്ന്; കൈക്കൂലി കിട്ടാതെ വന്നതോടെ കേസെടുത്തു, ടാബ് വിറ്റു കൈക്കൂലി നല്‍കാന്‍ ആവശ്യപ്പെട്ടതായും പരാതി

കേസ് ഒതുക്കാൻ കൈകൂലി ആവശ്യപ്പെട്ട സംഭവത്തിൽ പോലീസിൻ്റെ വകുപ്പ് തല അന്വേഷണം.

dd

ഇടുക്കി: വാഹന പരിശോധനക്കിടെ കഞ്ചാവ് ബീഡി കണ്ടെത്തിയ കേസ് ഒതുക്കി തീർക്കാൻ ഹൈവേ പോലീസ് വലിയ തുക പാരിതോഷികം

 ആവശ്യപ്പെട്ട സംഭവത്തിൽ പോലീസിൻ്റെ വകുപ്പ് തല അന്വേഷണം.

Advertisment

 

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ അടിമാലി എസ്.എച്ച്.ഒ അന്വേഷണ റിപ്പോർട്ട്  വ്യാഴാഴ്ച്ച വൈകിട്ട് എസ്.പിക്ക്  കൈമാറി. അടിമാലി സ്റ്റേഷന് കീഴിലെ ഹൈവേ പോലീസിൻ്റെ പ്രവർത്തിക്ക് എതിരെയാണ് അന്വേഷണം. ബുധനാഴ്ച്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം.



മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ പെരുമ്പാവൂർ സ്വദേശികളായ ആറ് അംഗ സംഘത്തിൻ്റെ വാഹനം ഹൈവേ പോലീസ് ബുധനാഴ്ച്ച വാളറ വെച്ച് പരിശോധിച്ചു.  വാഹനത്തിൽ നിന്നും ഒരു കഞ്ചാവ് ബീഡിയും, മുന്തിയ ഇനം ഫോൺ, ടാബ് എന്നിവ കണ്ടെത്തി. കഞ്ചാവ് ബീഡി കേസാകാതിരിക്കാൻ പോലീസ് 36,000 രൂപ ആവശ്യപ്പെട്ടതായാണ് പരാതി. പണം ഇല്ലാത്തതിനാൽ മൂന്ന് പേരെ പിടിച്ച് നിർത്തി മറ്റുള്ളവരെ ടാബ് വിറ്റ് പണം വാങ്ങി വരുവാൻ അടിമാലിക്ക് തിരികെ അയച്ചു.

മൂന്നു പേർ അടിമാലിക്ക് വരും വഴി മറ്റൊരു പോലീസ് സംഘത്തിൻ്റെ മുൻപിൽ പെട്ടു. സംഭവം ഇവരോട് പറഞ്ഞു. ഇവർ നിർദേശിച്ചത് അനുസരിച്ച് യുവാക്കൾ ടാബ് വിൽക്കാതെ  തിരികെ ഹൈവേ പോലീസിൻ്റെ പക്കലെത്തി. പണം ലഭിക്കില്ലെന്ന് മനസിലാക്കിയ ഹൈ വേ പോലീസ് അഞ്ച് കേസുകൾ വാഹനത്തിനും, യുവാക്കൾക്കും എതിരെ എടുത്ത് ഇവരെ പറഞ്ഞ് വിട്ടു. ഫോണിൽ സന്ദേശം വന്നപ്പോഴാണ് വലിയ പിഴ ചുമത്തിയതായി യുവാക്കൾ അറിയുന്നത്.



ബുധനാഴ്ച്ച വൈകിട്ട് തന്നെ ഇടുക്കി എസ്.പി. വിവരം അറിഞ്ഞിരുന്നു. എസ്.പി.യുടെ നിർദ്ദേശത്തിെൻ്റ അടിസ്ഥാനത്തിൽ സി.ഐ. വാഹനത്തിൽ ഉണ്ടായിരുന്ന എസ്.ഐ. ഉൾപ്പെടെയുള്ള മൂന്ന്  പേരുടെ മൊഴി രേഖപ്പെടുത്തി റിപ്പോർട്ട് എസ്.പി.ക്ക് കൈമാറി.പോലീസിൻ്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്

#Adimali police #cops bribe idukki
Advertisment