നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജര്‍ തൂങ്ങിമരിച്ചു, കേസെടുത്ത് പോലീസ്

ഇന്ന് രാവിലെ വീട്ടിലെ കിടിപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

New Update
deaxxxth.jpg

ഇടുക്കി:നെടുങ്കണ്ടം സഹകരണ ബാങ്ക് മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടിപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment

രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വന്നിരുന്നു. മുറിയില്‍ കയറി കതകടച്ച് ഏറെനേരെ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നതോടെ ഭാര്യ നടത്തിയ തെരച്ചിലിലാണ് തൂങ്ങിയ നിലയില്‍ ദീപുവിനെ കണ്ടത്.

ഉടന്‍തന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അസ്വാഭാവികമരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് രമ സുകുമാരനാണ് മാതാവ്. കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.കെ സുകുമാരനാണ് പിതാവ്.

bank manager
Advertisment