Advertisment

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷാവീ​ഴ്ച ആ​ദ്യ​ത്തെ സംഭവമല്ലെന്നു നാട്ടുകാര്‍; അ​ണ​ക്കെ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​വാ​ട​ങ്ങ​ളി​ൽ പ​ല​തി​ലും കാ​വ​ൽ​ക്കാ​രി​ല്ല. ചി​ല​തി​നു ഗേ​റ്റു പോ​ലു​മി​ല്ല.

സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ര​ക്ഷാ​വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​രെ സു​ര​ക്ഷാ​ചു​മ​ത​ല​യി​ൽ​നി​ന്നു നീ​ക്കി.

idukki-cheruthoni-dam

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ സംഭവിച്ച സുരക്ഷാ വീഴ്ചയുടെ പേരില്‍ ഇന്നലെ വൈകി 6 പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.



ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷാവീ​ഴ്ച ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. 2011 ഡി​സം​ബ​ർ 10ന് ​അ​ണ​ക്കെ​ട്ടി​ന​ക​ത്ത് കാ​വ​ൽ​ക്കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ക​യ​റി ലി​ഫ്റ്റ് വ​ഴി ഡാ​മി​നു​ള​ളി​ലി​റ​ങ്ങി കാ​ഴ്ച ക​ണ്ടു​നി​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി മ​ട​ക്കി​യ​യ​ച്ചി​രു​ന്നു.2013 ജൂ​ലൈ​യി​ലെ ഹ​ർ​ത്താ​ൽ ദി​വ​സം സു​ര​ക്ഷ വീ​ഴ്ച​യു​ണ്ടാ​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന നാ​ലു പോ​ലീ​സു​കാ​ർ ഡ്യൂ​ട്ടി​ക്കെ​ത്താ​തെ മു​ങ്ങി.



അ​ന്ന​ത്തെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ര​ക്ഷാ​വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​രെ സു​ര​ക്ഷാ​ചു​മ​ത​ല​യി​ൽ​നി​ന്നു നീ​ക്കി.



ഇ​ടു​ക്കി-​ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക​വാ​ട​ങ്ങ​ളി​ൽ പ​ല​തി​ലും കാ​വ​ൽ​ക്കാ​രി​ല്ല. ചി​ല​തി​നു ഗേ​റ്റു പോ​ലു​മി​ല്ല. ഇ​തു​വ​ഴി ഏ​തു വാ​ഹ​ന​ങ്ങ​ൾ​ക്കും ഏ​തു സ​മ​യ​ത്തും അ​ണ​ക്കെ​ട്ടു​ക​ളു​ടെ മു​ക​ളി​ലും അ​ടി​ത്ത​ട്ടി​ലും എ​ത്താ​മെ​ന്ന​താ​ണ് അ​വ​സ്ഥ.



ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ മു​ക​ൾ​ത്ത​ട്ടി​ലും അ​ടി​യി​ലും എ​ത്താ​ൻ മൂ​ന്നു റോ​ഡു​ക​ളാ​ണു​ള്ള​ത്. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് വ​ഴി​യാ​ണ് പ്ര​ധാ​ന മാ​ർ​ഗം. മ​റ്റൊ​ന്ന് അ​ടി​മാ​ലി-​കു​മ​ളി ദേ​ശീ​യ​പാ​ത​യി​ൽ ഡാം ​ടോ​പ്പു വ​ഴി​യും ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ എ​ത്താം. ഇ​തു​വ​ഴി​യു​ള്ള അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ കാ​വ​ൽ​ക്കാ​രി​ല്ല.



ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്കു ക​ട​ക്കു​ന്ന റോ​ഡി​ൽ 300 മീ​റ്റ​ർ അ​ക​ലെ ഗേ​റ്റ് ഉ​ണ്ടെ​ങ്കി​ലും സെ​ക്യൂ​രി​റ്റി​ക്കാ​രി​ല്ല. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മു​ള്ള വ​ഴി​യി​ൽ അ​ണ​ക്കെ​ട്ടി​ന് സ​മീ​പം ഗെ​യി​റ്റ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സെ​ക്യൂ​രി​റ്റി​ക്കാ​രി​ല്ല. ഇ​തു​വ​ഴി ഏ​തു വാ​ഹ​ന​ത്തി​നും ഡാ​മി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ​ത്താം.



ഇ​ടു​ക്കി ആ​ലി​ൻ​ചു​വ​ട് ഭാ​ഗ​ത്തു​നി​ന്ന് അ​ണ​ക്കെ​ട്ടി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന മ​റ്റൊ​രു റോ​ഡു​ണ്ട്. ഇ​വി​ടെ പോ​ലീ​സ് ചെ​ക്ക്പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി നി​ർ​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.  ഈ ​റോ​ഡി​ലൂ​ടെ ന​ട​ന്ന് നാ​ട്ടു​കാ​ർ പ​ല​രും ഡാ​മി​നു മു​ക​ളി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ പോ​ലീ​സ് ക​ണ്ടാ​ൽ നാ​ട്ടു​കാ​രാ​യ​തു​കൊ​ണ്ട് താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ക്കു​ക​യാ​ണ് പ​തി​വ്.

#security break #idukki dam
Advertisment