ഇടുക്കി: ഏറ്റവും മികച്ച എൻ.എസ്.എസ്.യൂണിറ്റിനുള്ള സർക്കാരിന്റെ പുരസ്‌കാരം നേടിയ മുട്ടം ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മേധാവികൾക്ക് നാടിന്റെ ആദരം.
പ്രിൻസിപ്പൽ വി.ടി.ശ്രീകലയെയും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഫൈസൽ പി. ഖാനെയുമാണ് മുട്ടം ടൂറിസം കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.സംസ്ഥാനത്തെ 3500-ലേറെ എൻ.എസ്.എസ്. യൂണിറ്റുകളിൽനിന്നാണ് കോളേജിനെ തിരഞ്ഞെടുത്തത്. മൂന്ന് വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്.
അനുമോദന യോഗത്തിൽ ടൂറിസം കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് ടോമി ജോർജ് മൂഴിക്കുഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബിജോയ് ജോൺ, സൊസൈറ്റി സെക്രട്ടറി പി.എം.സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.