ഇടുക്കി: കുമാരമംഗലം MKNM ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികളും കുടുംബവും എന്ന വിഷയത്തിൽ റവ :ഫാദർ ജോസഫ് പുത്തൻപുരക്കൽ നയിച്ച സൗഹൃദ കൂട്ടായ്മ രക്ഷിതാക്കൾക്ക് നവ്യനുഭവമായി.
വിവിധങ്ങളായ സാമൂഹിക -കുടുംബ വിഷയങ്ങളെ അധികരിച്ചു നർമത്തിൽ ചാലിച്ച അദ്ദേഹത്തിന്റെ വാക്കുകൾ രക്ഷിതാക്കൾക്ക് ശരിയായ ദിശബോധം നൽകുന്നതായിരുന്നു.
സ്കൂൾ PTA പ്രസിഡന്റ് ജയകൃഷ്ണൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ R K ദാസ് ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ S സാവിൻ സ്വാഗതവും വിമുക്തി കോർഡിനേറ്റർ രാജിമോൻ കൃതജ്ഞതയും രേഖപെടുത്തി.