യു.ഡി.എഫ് എക്കാലവും കർഷക വിരുദ്ധ മുന്നണി: ജനാധിപത്യ കേരളാ കോൺഗ്രസ്

 യു.ഡി.എഫ് എക്കാലവും കർഷക വിരുദ്ധ മുന്നണിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

New Update
xx

ജനാധിപത്യ കേരളാ കോൺഗ്രസ്

തൊടുപുഴ: ഭൂമി പതിച്ച് കൊടുക്കൽ (ഭേദഗതി) ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കിയതിലൂടെ ജില്ലയിലെ യു.ഡി.എഫ് നേതൃത്വം നാളിതുവരെ എടുത്ത നിലപാട് അപഹാസ്യമായെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ പറഞ്ഞു.

Advertisment

 

 യു.ഡി.എഫ് എക്കാലവും കർഷക വിരുദ്ധ മുന്നണിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മലയോര ജനങ്ങൾക്ക് പട്ടയം ലഭിക്കാതിരിക്കാൻ കടലാസ് സംഘടനയുടെ പേരിൽ കോടതിയിൽ പോയത് ദേവികുളം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി മോഹൻ കുമാറാണ്.

 ഇതിപ്പോൾ ഭേദഗതി നിയമസഭയിൽ പാസാകും എന്ന് വന്നപ്പോൾ ബില്ല് കത്തിച്ചു കളയാൻ പോലും അവർ തയ്യാറായത് ഈ ബിൽ ഒരിക്കലും പാസാ ക്കരുതെന്ന ലക്ഷ്യത്തോടെയാണ്. ഇക്കാര്യത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിയെ അഭിനന്ദിക്കുന്നതായി ജോർജ് അഗസ്റ്റിൻ പറഞ്ഞു.

idukki ജനാധിപത്യ കേരളാ കോൺഗ്രസ്
Advertisment