ഇടുക്കി : ചോർന്നൊലിക്കുന്ന ഷെഡ്ഡുകൾ, പണിയിടമാകെ വെള്ളക്കെട്ട്, നിവൃത്തിയില്ലാതെ ബസിനടിയിൽ നിലത്ത് ചെളിയിൽകിടന്ന് പണിചെയ്യുന്ന തൊഴിലാളികൾ...
കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ പ്രവർത്തനമാരംഭിച്ച ജില്ലാ സെൻട്രൽ വർക്‌ഷോപ്പ്, ജില്ലാ കോമൺ പൂൾ (ഡി.സി.പി.) സ്ഥാപനങ്ങളിലെത്തിയാൽ കാഴ്ചകൾ ശോകമാണ്.
മൂലമറ്റം കെ.എസ്.ആർ.ടി.സി.ഡിപ്പോയ്ക്ക് പണ്ടുമുതലേ കഷ്ടകാലമാണ്. യാതൊരു വികസനവും ഇവിടെ വന്നിട്ടില്ല. അതിനിടെയാണ് പരാധീനതകൾക്ക് നടുവിലേക്ക് രണ്ട് സ്ഥാപനങ്ങൾ കൂടിയെത്തിയത്.
കഷ്ടപ്പാടുകളും ദുരിതങ്ങളും ചൂണ്ടിക്കാട്ടി ജീവനക്കാർ ഒന്നടങ്കം നിവേദനം നൽകി. പ്രക്ഷോഭം സംഘടിപ്പിച്ചു. എന്നിട്ടും കരിങ്കല്ലിന് കാറ്റ് പിടിക്കില്ലെന്നതു പോലെയാണ് മാനേജ്മെന്റിന്റെ സമീപനമെന്ന് തൊഴിലാളി യൂണിയൻ നേതാക്കൾ പറയുന്നു.