Advertisment

കുമാരമംഗലം സഹകരണ ബാങ്ക് അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണം: ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി മാത്യു

New Update
H

ഇടുക്കി: കുമാരമംഗലം സർവീസ് സഹകരണ ബാങ്കിൽ നടക്കുന്ന അഴിമതികൾ വിജിലൻസിനെ കൊണ്ട് അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സിപി മാത്യു ആവശ്യപ്പെട്ടു.

Advertisment

സാധാരണക്കാരന്റെ ആശ്രയമായ സർവീസ് സഹകരണ ബാങ്കിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരമംഗലം സർവീസ് സഹകരണ ബാങ്കിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുമാരമംഗലം പഞ്ചായത്തിലെ പ്രധാന ധനകാര്യ സ്ഥാപനമായ ഈ ബാങ്ക് ഇവിടുത്തെ സാധാരണക്കാരായ ജനങ്ങളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ മുഴുവനും ഈ ബാങ്കിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഏതൊരു ആവശ്യത്തിനും ബാങ്കിൽ നിന്നും അവരുടെ പണം തിരികെ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

പാവങ്ങളുടെ നിക്ഷേപം എത്രയും വേഗം മടക്കി നൽകി വഴിവിട്ടു നൽകിയിരിക്കുന്ന ലോണുകൾ തിരിച്ചുപിടിക്കുകയും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് മണ്ഡലം ചെയർമാൻ നിസ്സാർ പഴേരി അധ്യക്ഷൻ ആയിരുന്നു. കേരള കോൺഗ്രസ് ഉന്നതകാരെ സമിതി അംഗം അഡ്വ. ജോസഫ് ജോൺ, മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി. എ അബ്ബാസ് മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറി ലീലാമ്മ ജോസ് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ. സെബാസ്റ്റ്യൻ മാത്യു, ഡിസിസി മെമ്പർ ജോയ് വാദ്യപ്പിള്ളിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജൻ ചിമ്മിണിക്കട്ട്,

പഞ്ചായത്ത് മെമ്പർമാരായ സജി ചെമ്പകശ്ശേരി, സിബിൻ വർഗീസ് ഷെമീന നാസർ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. വി ജോസ് കീരിക്കാട്ട്, യുഡിഎഫ് നേതാക്കളായ ശാലിനി ശശിധരൻ, റഹീം പഴേരി, ഷെരീഫ് പാലമല, സുലൈമാൻ വെട്ടിക്കൽ, ബാബു പോൾ, ജോർജ് മഞ്ചപ്പള്ളി, ചാക്കോ മുളക്കൽ, ജോർജ് തെക്കുംതടം, ജോർജ് ആനക്കുഴി, സിനോയ് പോൾ, അബ്രാഹം അടപ്പൂർ, മാത്യു എടപ്പാട്ട്, കെ.പി ജയൻ, ജോസ് മാടവന തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment