എംഎം മണിയെ നിലയ്ക്കു നിര്‍ത്തണം: മാത്യു കുഴല്‍നാടന്‍; മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ ഓച്ഛാനിച്ച് നിന്നിട്ടാണ് പിജെ ജോസഫിനെ കുറ്റംപറയുന്നത്; ആ ജാള്യത മറയ്ക്കാനാണ് എംഎം മണി മറ്റുള്ളവരുടെ മേല്‍ കുതിരകേറുന്നത്

കേരളത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് പിജെ ജോസഫ്. മലയോര ജനതയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അഴിമതിയുടെ കറപുരളാത്ത നേതാവാണ്

New Update
mm mani mathew kuzhalnadan

ഇടുക്കി:  മുന്‍മന്ത്രിയും കേരളകോണ്‍ഗ്രസ് നേതാവും തൊടുപുഴ എംഎല്‍എയുമായ പിജെ ജോസഫിനെ  അധിക്ഷേപിച്ച എംഎം മണിയെ സിപിഎം നിലയ്ക്കുനിര്‍ത്തണമെന്ന്  മാത്യൂകുഴല്‍ നാടന്‍ എംഎല്‍എ.

Advertisment

പിജെ ജോസഫിനെ കുറ്റംപറയാന്‍ എംഎം മണിക്ക് എന്തുയോഗ്യതയാണുള്ളത്. കേരളത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് പിജെ ജോസഫ്. മലയോര ജനതയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അഴിമതിയുടെ കറപുരളാത്ത നേതാവാണ് അദ്ദേഹം. ഒരാളുടെ ശാരീരിക അവശതകളെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം നിന്ദ്യവും മാന്യതയുള്ള പൊതുപ്രവര്‍ത്തകന് യോജിച്ചതുമല്ല.

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ വഷളാക്കിയതിലെ ഒന്നാം പ്രതി എംഎം മണിയാണ്.  ഇടതു സര്‍ക്കാര്‍ പട്ടയ ഭൂമിയില്‍ നിര്‍മ്മാണ നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍  മന്ത്രിയായിരുന്ന എംഎം മണി കാബിനറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ ഓച്ഛാനിച്ച് നിന്നിട്ടാണ് പിജെ ജോസഫിനെ കുറ്റംപറയുന്നത്. ആ ജാള്യത മറയ്ക്കാനാണ് എംഎം മണി മറ്റുള്ളവരുടെ മേല്‍ കുതിരകേറുന്നത്.

പൊതുപ്രവര്‍ത്തകര്‍ മിനിമം പാലിക്കേണ്ട അന്തസ് കാണിക്കാന്‍ എംഎം മണി തയ്യാറാകണമെന്ന് പറയുന്നില്ല, കാരണം അതിന് അദ്ദേഹത്തിന് കഴിയില്ല. പക്ഷേ നാക്ക് നിയന്ത്രിക്കാന്‍ അദ്ദേഹം തയ്യാറാകണം. എന്തു ഭോഷ്‌ക്കും വിളിമ്പിയാല്‍ അത് ആസ്വദിക്കാന്‍ കേരളത്തിലെ പ്രത്യേകിച്ച് ഇടുക്കിയിലെ പ്രബുദ്ധരായ ജനത സിപിഎമ്മിന്റെ അടിമക്കൂട്ടങ്ങളല്ല. ഏതൊരാളെയും സഭ്യതയ്ക്ക് നിരക്കാത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന പാരമ്പര്യമാണ് എംഎം മണിയുടേത്. എംഎം മണിയെപ്പോലൊരു നേതാവ് കേരള ജനതയ്ക്ക് തന്നെ അപമാനമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

idukki pj joseph mm mani kuzhalnadan mathew kuzhalnadan
Advertisment