Advertisment

മാത്യു കുഴൽനാടൻ്റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

റിസോർട്ടിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ച്‌ 31 ന് അവസാനിച്ചിരുന്നു

bjhbvjhklk;k;l

ഇടുക്കി: മാത്യു കുഴൽ നാടന്റെ ഉടമസ്ഥതയിൽ ചിന്നക്കനാലിൽ പ്രവർത്തിയ്ക്കുന്ന കപ്പിത്താൻ സ്‌റ്റെ റിസോർട്ടിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ച്‌ 31 ന് അവസാനിച്ചിരുന്നു. 

Advertisment

 

ആവശ്യമായ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയതിനെ തുടർന്നാണ്  ലൈസൻസ് അനുവദിച്ചത്. അഞ്ച് വർഷത്തേക്കുള്ള ലൈസൻസിനാണ് അപേക്ഷ നൽകിയിരുന്നതെങ്കിലും പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻ ഓ സി യുടെ കാലാവധി ഡിസംബർ 31 വരെ ആയതിനാലാണ് നിലവിൽ ലൈസൻസ് ഡിസംബർ 31 വരെ നൽകിയിരിയ്ക്കുന്നത്.

ഹോം സ്റ്റേ പ്രവർത്തനത്തിനായുള്ള ലൈസൻസ് ആണ് നൽകിയിരിയ്ക്കുന്നത്. മുൻ വർഷങ്ങളിലും ഇത്തരത്തിലായിരുന്നു ലൈസൻസ് അനുവദിച്ചിരുന്നത്.  കപ്പിത്താൻ സ്റ്റെയോട് അനുബന്ധിച്ച് ഗാർഹിക അവശ്യത്തിനുള്ള അനുമതിയിൽ നിർമ്മിച്ച കെട്ടിടം റിസോർട്ടിന്റെ ഭാഗമാക്കിയത് വിവാദം ആയിരുന്നു.

#CHINNAKANAL #resort #kuzhalnadan
Advertisment