Advertisment

ഇടുക്കിയില്‍ മൂന്നു വയസുകാരി ലോക്കറ്റ് വിഴുങ്ങി; സംഭവം കണ്ട മാതാവ് ബോധരഹിതയായി: അന്നനാളത്തിനു മുകളില്‍ ലോക്കറ്റ് കുടുങ്ങി

ബാഗിന്റെ സിബ്ബിലെ ലോക്കറ്റ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു.

New Update
xx

ഇടുക്കി: വണ്ടൻമേട് ചേറ്റുകുഴി സ്വദേശികളായ ദമ്പതികളുടെ മൂന്നുവയസ്സ് പ്രായമുള്ള മകളുടെ അന്നനാളത്തിന് മുകളിലാണ് കഴിഞ്ഞ ദിവസം ലോക്കറ്റ് കുടുങ്ങിയത്.

Advertisment

 

ബാഗിന്റെ സിബ്ബിലെ ലോക്കറ്റ് എടുത്ത് കുട്ടി കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഉടൻതന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

 

തുടർന്ന് കുട്ടിയെ പാല മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന്‌ പുലർച്ചെയോടെ വിദഗ്‌ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ലോക്കറ്റ് പുറത്തെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ആശുപത്രി വിട്ടു. 

vandanmedu pala mar sleeva locket swallow
Advertisment