മലങ്കര ടൂറിസം ഹബ്ബിന്റെ ഭാഗമായ എൻട്രൻസ് പ്ലാസയുടെ നിർമാണത്തിലെ അപാകം; അപാകങ്ങൾ പരിഹരിക്കാൻ ചെലവാകുന്ന തുക കരാറുകാരനിൽനിന്നു ഈടാക്കാൻ നടപടി

കെട്ടിടത്തിന്റെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിർമാണം നിർവഹിച്ച ഹാബിറ്റാറ്റിനു നിർദേശം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

New Update
ff

ഇടുക്കി: മലങ്കര ടൂറിസം ഹബ്ബിന്റെ ഭാഗമായ എൻട്രൻസ് പ്ലാസയുടെ നിർമാണത്തിലെ അപാകം പരിഹരിക്കാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. കഴിഞ്ഞ ദിവസം ചേർന്ന മലങ്കര ഹബ്ബിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് അപാകങ്ങൾ പരിഹരിക്കാൻ തീരുമാനമുണ്ടായത്.

Advertisment

കെട്ടിടത്തിന്റെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ നിർമാണം നിർവഹിച്ച ഹാബിറ്റാറ്റിനു നിർദേശം നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് അപാകങ്ങൾ പരിഹരിക്കാൻ ചെലവാകുന്ന തുക കരാറുകാരനിൽനിന്നു ഈടാക്കാൻ നടപടിയെടുക്കുന്നത്. കരാർ പ്രകാരമുള്ള തുക ഹബിറ്റാറ്റിന് നൽകിയിട്ടുമില്ല.

നിർമാണത്തിലെ അപാകങ്ങൾ പരിഹരിക്കുന്നതിന്‍റെ ചെലവ് സംബന്ധിച്ച എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ കളക്ടർ ഷീബാ ജോർജ് യോഗത്തിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

 

idukki malankara dam
Advertisment