/sathyam/media/media_files/nu7Qe0ZeHfQcgGWYFCEO.jpg)
ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ ആംബുലൻസ് അറ്റകുറ്റപ്പണി നടത്തി തിരികെയെത്തിച്ചെങ്കിലും സർവീസ് നടത്താൻ ഇനിയും സമയമെടുക്കും.
പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള ആംബുലൻസ് നന്നാക്കാനായി കൊണ്ടുപോയിട്ട് മാസങ്ങളായിരുന്നു. വാഹനം തിരികെയെത്തിക്കാൻ വൈകിയതോടെ പ്രതിഷേധമുയർന്നു. ഏതാനും ദിവസംമുൻപ് അറ്റകുറ്റപ്പണി നടത്തി വാഹനം എത്തിച്ചു. എന്നാൽ സർവീസ് നടത്താൻ വാഹനം ഇപ്പോഴും പര്യാപ്തമല്ല. ഇനി ടെസ്റ്റിങ്ങിന് കൊണ്ടുപോകണം.അതിനുള്ള പണികൾ നടത്തണം.
മെച്ചപ്പെട്ട ചികിത്സാസംവിധാനങ്ങളില്ലാത്ത മാങ്കുളത്ത് അടിയന്തരസാഹചര്യത്തിൽ ഉപയോഗിക്കാനാണ് പഞ്ചായത്ത് ആംബുലൻസ് വാങ്ങിയത്. ആദിവാസി വിഭാഗക്കാരുൾപ്പെടെ സാധാരണക്കാരായ ആളുകളാണ് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിലധികവും. ഇപ്പോൾ അടിയന്തരസാഹചര്യങ്ങളിൽ സ്വകാര്യ ആംബുലൻസുകളെയോ മറ്റ് വാഹനങ്ങളെയോ ആശ്രയിക്കുകയാണ് ആളുകൾ ചെയ്യുന്നത്. അതേസമയം, സർവീസ് പുനരാരംഭിക്കാനുള്ള കാര്യങ്ങൾ നടത്തിവരികയാണെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us