ഇടുക്കി: കൈയേറ്റം ഒഴിപ്പിക്കാൻ ഇടുക്കി ജില്ലയിലേക്ക് ദൗത്യസംഘത്തെ അയക്കാനുള്ള സർക്കാർ ഉത്തരവിൽ പ്രതികരണവുമായി എം.എം. മണി എം.എൽ.എ.
ദൗത്യസംഘം വരുന്നതിൽ എതിർപ്പില്ല. എന്നാൽ കുടിയേറ്റക്കാരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് മെക്കിട്ടുകയറുന്ന നടപടി അംഗീകരിക്കില്ല. ജനദ്രോഹനിലപാട് സ്വീകരിച്ചാൽ ചെറുക്കും.
കെയേറ്റമുണ്ടെങ്കിൽ പരിശോധിക്കാം. ദൗത്യസംഘം നിയമപരമായി കാര്യങ്ങൾ ചെയ്യട്ടെ. രാഷ്ട്രീയലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻവന്നാൽ തുരത്തേണ്ടിവരും. കുടിയേറ്റക്കാരെ ദ്രോഹിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നും എം.എം. മണി പറഞ്ഞു.