മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ യുവസoവാദം നടത്തി

New Update
CCC

മൂലമറ്റം : സെന്റ് ജോസഫ് കോളേജിൽ യുവസoവാദം  നടത്തി.

Advertisment

 

സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കപ്പെടുന്ന 2047 ൽ ഇന്ത്യ ഒരു വികസിത രാജ്യമായിരിക്കണം എന്ന ലക്ഷ്യത്തിലേക്ക് യുവ തലമുറയെ സജ്ജരാക്കുവാനായി, വികസിത രാജ്യം എന്ന സ്വപ്നത്തിനായി തയ്യാറെടുക്കുക, കോളനിവത്കരണത്തിന്റെ മുറിവുകൾ ഇല്ലാതാക്കുക, ഇന്ത്യയുടെ പ്രതാപകാലത്തെ ചരിത്രം മനസിലാക്കുക, 'നാനാത്വത്തിൽ ഏകത്വം' എന്ന ഇന്ത്യയുടെ ഊർജസ്രോതസ്സിനെ നിലനിർത്തുക, ഇന്ത്യയിലെ ഓരോ പൗരനും തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുക എന്നീ അഞ്ചു തത്വങ്ങളിൽ അധിഷ്ഠിതമായി ഗവണ്മെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്‌സ് & സ്പോർട്സിനു കീഴിലുള്ള നെഹ്‌റു യുവകേന്ദ്ര- ഇടുക്കി, തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ' യുവ സംവാദം ' സെമിനാർ സംഘടിപ്പിച്ചു.

മൂലമറ്റം, സെന്റ് ജോസഫ് കോളേജിലെ ചാവറ ഹാൾ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18 തിങ്കളാഴ്ച രാവിലെ 11 മണിക്കു നടന്ന പ്രോഗ്രാമിന്റെ ഉത്ഘാടനം മുഖ്യ അതിഥി ആയിരുന്ന ഇടുക്കി ജില്ലാ സബ് കളക്ടർ ഡോക്ടർ അരുൺ എസ് നായർ IAS നിർവഹിച്ചു.

സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ തോമസ് ജോർജ് അധ്യക്ഷനായ ചടങ്ങിൽ സാഹിത്യ അക്കാദമി അവാർഡ് ജേതാവും എഴുത്തുകാരനുമായ ശ്രീ ഷൗക്കത് മുഖ്യ പ്രഭാഷണം നിർവഹിക്കുകയും, സെന്റ് ജോസഫ്സ് കോളേജ് അധ്യാപകനായ പ്രൊഫസർ ശ്രീ ജോസ് ജെയിംസ് സെമിനാറിനു നേതൃത്വം നൽകുകയും ചെയ്തു.സോക്കർ സ്കൂൾ ഡയറക്ടർ ശ്രീ. പി. എ സലിംകുട്ടി അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.

 നെഹ്‌റു യുവ കേന്ദ്ര കോർഡിനേറ്റർ ശ്രീ സചിൻ എസ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു..സോക്കർ സ്കൂൾ പരിശീലകരായ മുൻ ഇന്ത്യൻ ഫുട്ബോൾ താരം രാഹുൽ എസ്, അഭിജിത് എന്നിവർ സെമിനാറിൽ സന്നിഹിതരായിരുന്നു..

moolamattom news
Advertisment