സഞ്ചാരികളുടെ സുരക്ഷയ്ക്കായി ടോൾഫ്രീ നമ്പർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളുമായി മൂന്നാർ പൊലീസ്.

സഞ്ചാരികളുടെ സുരക്ഷയ്ക്കായി ടോൾഫ്രീ നമ്പർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളുമായി മൂന്നാർ പൊലീസ്.

New Update
112

112

ഇടുക്കി: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നതും ആക്രമിക്കുന്നതും പതിവായതോടെ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ടോൾഫ്രീ നമ്പർ ഉൾപ്പെടെയുള്ള ക്രമീകരണങ്ങളുമായി മൂന്നാർ പൊലീസ്.

Advertisment

 

112 എന്ന ടോൾ ഫ്രീ നമ്പറിലേക്കു സഞ്ചാരികൾക്കു വിളിക്കാം. റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, പൊതുസ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിവിധ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.

 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ് ഈ നമ്പറുകൾ. വിനോദസഞ്ചാരമേഖലയുമായി പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും ഫോൺ നമ്പറുകളോടു കൂടിയ മുന്നറിയിപ്പ് ഫലകങ്ങൾ സ്ഥാപിക്കുമെന്നു ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു.

112 munnar police
Advertisment