നെടുങ്കണ്ടം: ഇന്തോനേഷ്യയില്‍ നടക്കുന്ന ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന നെടുങ്കണ്ടം സ്വദേശി ബിബിന്‍ ജെയ്മോന് നെടുങ്കണ്ടം സ്പോർട്സ് കന്പനി യാത്രയയപ്പ് നല്കി. കന്പനി സമാഹരിച്ച ഒരു ലക്ഷം രൂപ യാത്രാസഹായമായി ബിബിന്‍ കൈമാറി.
94 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് 22, 23, 24 തീയതികളില്‍ ജക്കാര്‍ത്തയിലാണ് നടക്കുന്നത്. ജില്ലയില്‍നിന്ന് ആദ്യമായാണ് ഒരാള്‍ ലോക കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് വിഭാഗങ്ങളിലായി മത്സരിക്കുന്നത്.
എന്‍എസ്എ ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്പോർട്സ് കമ്പനി ചെയര്മാന് ടി.എം. ജോണ്‍ യാത്രാസഹായം കൈമാറി. ജില്ലാ ഒളിന്പിക് അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, കമ്പനി ഡയറക്ടര്‍മാരായ ഷിഹാബ് ഈട്ടിക്കല്‍, സൈജു ചെറിയാന്, രമേശ് കൃഷ്ണന്, റെയ്സണ്‍ പി. ജോസഫ്, കെ.എസ്. രാധാകൃഷ്ണന്, പി.എസ്. ഭാനുകുമാര്‍, പ്രിന്‍സ് ഏബ്രഹാം, സുധീഷ് കുമാര്‍, ടി.വി. ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു.