ഇടുക്കി: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പതിനേഴാമത് ജോണ് പോൾ പാപ്പ പുരസ്കാരത്തിന് തൊടുപുഴ ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസിനെ തെരഞ്ഞെടുത്തു.
അധ്യാപനരംഗത്തെ മികവ്, നേതൃപാടവം എന്നിവ പരിഗണിച്ചാണ് ബെസ്റ്റ് പ്രിൻസിപ്പൽ എക്സലൻസ് അവാർഡ് സമ്മാനിക്കുന്നത്. 23-ന് ഉച്ചയ്ക്ക് 12-ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അവാർഡ് സമ്മാനിക്കും.