തൊടുപുഴ: അനേകായിരങ്ങളിൽ അക്ഷരവെളിച്ചം പകർന്ന ന്യൂമാൻ കോളേജ് വജ്രജൂബിലി നിറവിലേക്ക്. നാളെ രാവിലെ 10.30ന് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ് ബോസ് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബിഷപ്പ് എമിരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ അദ്ധ്യക്ഷനാകും. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കോളേജ് മാനേജർ റവ. മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ്, ഹയർ എഡ്യുക്കേഷൻ സെക്രട്ടറി റവ. ഡോ. പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു അബ്രാഹം, ബർസാർ റവ. ഫാ. ബെൻസൺ എൻ ആന്റണി എന്നിവർ സംസാരിക്കും.
അദ്ധ്യാപകർ, ജീവനക്കാർ, പി.ടി.എ, പൂർവ്വ അദ്ധ്യാപക, അനദ്ധ്യാപക, വിദ്യാർത്ഥി സമൂഹം, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. ജൂബിലിയുടെ ഭാഗമായി പ്രദർശനങ്ങൾ, നൈപുണ്യ അധിഷ്ഠിത പരിപാടികൾ, അന്താരാഷ്ട്ര സെമിനാറുകൾ തുടങ്ങി 60 ഇന പരിപാടികൾ നടപ്പാക്കും.