Advertisment

'സ്ത്രീശാക്തീകരണം കരയോഗതലത്തിൽ' കർമപരിപാടിക്ക് തുടക്കമായി

cc

തൊടുപുഴ താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെയും മന്നം‌ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ‘സ്ത്രീശാക്തീകരണം കരയോഗതലത്തിൽ’ യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ : താലൂക്ക് എൻ.എസ്.എസ്. യൂണിയന്റെയും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ‘സ്ത്രീ ശാക്തീകരണം കരയോഗതലത്തിൽ’ കർമപരിപാടിക്ക് തുടക്കമായി.

 

യൂണിയൻ പ്രസിഡന്റ് കെ.കെ.കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.താലൂക്കിലെ കരയോഗ-വനിതാസമാജ ഭാരവാഹികളുടെ യോഗത്തിലാണ് പരിപാടിക്ക് തുടക്കമായത്. കർമപരിപാടിയുടെ വിശദീകരണം യൂണിയൻ സെക്രട്ടറി ആർ.അനിൽകുമാർ നടത്തി.

എം.എസ്.എസ്.എസ്. കോ-ഓർഡിനേറ്റർ എസ്.ശ്രീനിവാസൻ, വനിതായൂണിയൻ പ്രസിഡന്റ് ഡോ. സിന്ധു രാജീവ് എന്നിവർ സംസാരിച്ചു.

യൂണിയൻ കമ്മിറ്റിയംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, കരയോഗം വനിതാസമാജ പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

#NSS #idukki
Advertisment