ഇടുക്കി: കേരള ക്രൈസ്തവരുടെ വിദ്യാഭ്യാസ, സാമൂഹിക, സാന്പത്തിക പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി കേരള സർക്കാർ നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് ഇടുക്കി രൂപത പാസ്റ്ററൽ കൗണ്‍സിൽ ആവശ്യപ്പെട്ടു.
2020ലാണ് കമ്മീഷനെ നിയോഗിച്ചത്. റിപ്പോർട്ട് 2023 മേയ് 17ന് കേരള മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു.കമ്മീഷൻ റിപ്പോർട്ടിേ·ൽ ഇതുവരെയും നടപടി ഉണ്ടാകാത്തത് ആശങ്കാജനകമാണ്.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരിഗണിക്കണമെന്നും റിപ്പോർട്ടിലെ നിർദേശങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും ഇടുക്കി രൂപത പാസ്റ്ററൽ കൗണ്‍സിൽ കേരള സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസാക്കി.
യോഗത്തിൽ രൂപതാധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾമാരായ മോണ്‍. ജോസ് പ്ലാച്ചിക്കൽ, മോണ്‍. ഏബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കൽ എന്നിവർ പ്രസംഗിച്ചു.
കെയർ ഇടുക്കി രൂപത സെക്രട്ടറി ദീപക് കൊച്ചുപുരയ്ക്കൽ പ്രമേയം അവതരിപ്പിച്ചു.