ഇടുക്കിയില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മറ്റൊരു അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍ .
ആസാം സ്വദേശി 30 വയസുളള നീല്‍ കമല്‍ ദാസിനെയാണ് ഇടുക്കി പോലീസ് അറസ്റ്റു ചെയ്തത്. പീഢനശ്രമം ശ്രദ്ധയില്‍പെട്ട മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് പോലീസിന് വിവരം നല്‍കിയത്.ടുക്കി ചെറുതോണി ടൗണില്‍ കഴിഞ്ഞ പത്തുവര്‍ഷത്തോളമായി ജോലിചെയ്ത് താമസിച്ചുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നും ആറും വയസുള്ള പെണ്‍കുട്ടികളെ പീഢിപ്പിച്ചതായാണ് കേസ്.
സംഭവത്തില്‍ ആസാം സ്വദേശി 30 വയസുള്ള നീല്‍ കമല്‍ ദാസിനെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. ഞാറാഴ്ച്ചയാണ് സംഭവം. കുട്ടികള്‍ തനിച്ചുണ്ടായിരുന്ന സമയത്ത് മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടികളെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. ഇയാള്‍ പീഢിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ട് മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഇടുക്കി പോലീസിന് വിവരം നല്‍കിയത്.
ഇതിനിടെ സ്ഥലത്തു നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കെട്ടിട നിര്‍മ്മാണ ജോലിക്കാരനായ ഇയാള്‍ കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തില്‍ വിവിധ ഇടങ്ങളിലായി ജോലി ചെയ്തു വരികയാണ്. ആസാമില്‍ ഇയാള്‍ക്ക് ഭാര്യയും ഒരു കുഞ്ഞും ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇടുക്കി എസ് എച്ച് ഒ സതീഷ് കുമാര്‍, എസ് ഐ ടോണി ജെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി നടപടികള്‍ പൂര്‍ത്തിയാക്കിയത്.