പെരുംതുരുത്ത്: കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപക ദിനമായ സെപ്റ്റംബർ 14 കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലാ ദിനമായി ആചരിച്ചു.
ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഗ്രന്ഥശാലകളുടെ ജനാധിപത്യ സംവിധാനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ പെരുംതുരുത്ത് പ്രഭാത് ലൈബ്രറിയുടെ നേതൃത്വത്തിൽ
ഗ്രന്ഥശാലാ സംരക്ഷണ സദസ്സും, അക്ഷര ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു..
കല്ലറ (വൈക്കം) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് ഉത്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി ഡി ശശി അധ്യക്ഷതവഹിച്ചു. സെക്രട്ടറി സതീഷ് കുമാർ യോഗത്തിന് സ്വാഗതം ആശംസിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ജോയ് കോട്ടയിൽ, പികെ സോമൻ, ലളിതാംബിക ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി സതീഷ് കുമാർ പ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു.