Advertisment

കട്ടപ്പന നഗരസഭയില്‍ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

New Update
cSVSD

കട്ടപ്പന നഗരസഭയില്‍ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് കാമ്പയ്‌ന്റെ ഭാഗമായി വളര്‍ത്തുനായ്ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നു

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് തീവ്രയജ്ഞത്തിന് തുടക്കമായി. പ്രതിരോധ കുത്തിവെപ്പിന്റെ നഗരസഭതല  ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍ നിര്‍വഹിച്ചു.

Advertisment

 

 വാഴവരയില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ബെന്നി അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പ് കട്ടപ്പന ഗവ.വെറ്ററിനറി പോളിക്ലിനിക്കിന്റെയും ആഭിമുഖ്യത്തിലാണ് വളര്‍ത്തു നായ്ക്കള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചത്.

 നഗരസഭയിലെ 34 വാര്‍ഡുകളിലുമായി സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയാണ് ക്യാമ്പ് നടക്കുന്നത്. നഗരസഭയിലെ എല്ലാ വളര്‍ത്തു നായ്കള്‍ക്കും വാക്സിനേഷന്‍ എടുക്കണമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

rabbies
Advertisment