ഇടുക്കിയില്‍ അഖിലകേരള വിശ്വകർമ മഹാസഭ ഋഷിപഞ്ചമി ദിനാചരണം

New Update
DFSADF

കരിമണ്ണൂർ : അഖിലകേരള വിശ്വകർമ മഹാസഭ കരിമണ്ണൂർ ശാഖ ഋഷിപഞ്ചമി ദിനാചരണം സംഘടിപ്പിച്ചു. കെ.ആർ.ശശി പുറപ്പുഴ ഉദ്‌ഘാടനംചെയ്തു.

Advertisment

പി.ജി.ഷാജു അധ്യക്ഷനായി. എം.പി.വിജയകുമാർ, സി.എൻ.സത്യൻ, അഭിമന്യു എന്നിവർ സംസാരിച്ചു.

കേരള വിശ്വകർമ സഭ പീരുമേട് താലൂക്ക് യൂണിയന് കീഴിലുള്ള ശാഖാ കേന്ദ്രങ്ങളിൽ ഋഷിപഞ്ചമി ആഘോഷിച്ചു. ഋഷിപഞ്ചമി പരിപാടികളുടെ താലൂക്ക്‌തല ഉദ്ഘാടനം വിശ്വകർമസഭ സംസ്ഥാന ട്രഷറർ സതീഷ് പുല്ലാട്ട് നിർവഹിച്ചു.

യൂണിയൻ സെക്രട്ടറി സജി വെമ്പള്ളി അധ്യക്ഷത വഹിച്ചു. വിശ്വകർമ മഹിളാ സമാജം പ്രസിഡന്റ് ഷീബാ ജയൻ, പി.വി. ആരതി എന്നിവർ സംസാരിച്ചു. പരിപാടികൾക്ക് സോമൻ കോട്ടയിൽ, പീതാംബരൻ പീടിക, ഇന്ദിരാ സുകുമാരൻ, സുമാദേവി, വിദ്യ, അനിൽ പൊടിപാറ, സി.എൻ. ഗോപി എന്നിവർ നേതൃത്വം നൽകി.

rishi panchami
Advertisment