അടിമാലി : ഇടുക്കി സഹോദയ കലോത്സവ് 2K23 സെപ്റ്റംബർ 20,21 തീയതികളിൽ അടിമാലി വിശ്വദീപ്തി CMI പബ്ലിക്ക് സ്ക്കൂളിൻ്റെ ആതിഥേയത്തിൽ നടത്തപ്പെടും .
20 ന് രാവിലെ നടക്കുന്ന ഉത്ഘാടന ചടങ്ങിൽ ഇടുക്കി കളക്ടർ ഷീബ ജോർജ് IAS കലോത്സവത്തിന് തിരി തെളിയിക്കും. ഫ്ലവേഴ്സ് ചാനൽ ഫെയിം കുമാരി ശ്രേയ ശ്രീകുമാർ മുഖ്യാതിഥിയാകും ഇടുക്കി സഹോദയ പ്രസിഡൻ്റ് റവ.ഫാ. ബിജോയി സ്കറിയ VC, ഇടുക്കി സഹോദയ സെക്രട്ടറി Sr.ഷെറിൻ SH, വിശ്വദീപ്തി സ്ക്കൂൾ പ്രിൻസിപ്പാൾ Fr. Dr. രാജേഷ് ജോർജ് CMI എന്നിവർ പങ്കെടുക്കും.
ജില്ലയിലെ 30 സ്ക്കൂളുകളിലായി 2200 ൽ അധികം മത്സരാർത്ഥികൾ 153 ഇനങ്ങളിലായി 35 വേദികളിൽ കലാ കിരിടങ്ങൾക്കായി മാറ്റുരയ്ക്കും .