Advertisment

സംസ്ഥാന നാടകോത്സവം: ടിക്കറ്റ് വിതരണ ഉദ്ഘാടനം

cc

സംസ്ഥാന നാടകോത്സവത്തിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം പ്രശസ്ത നാടക,സിനിമ നടൻ ചിലമ്പൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ജോർജ്ജ് അഗസ്റ്റ്യന് ആദ്യ ടിക്കറ്റ് നൽകി നിർവഹിക്കുന്നു

തൊടുപുഴ: മുതലക്കോടം ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ ഒക്ടോബർ 22, 23, 24 തീയതികളിൽ തൊടുപുഴ ടൗൺഹാളിൽ നടത്തുന്ന നാലാമത് സംസ്ഥാന നാടകോത്സവത്തിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം നാടക,സിനിമ നടൻ ചിലമ്പൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ജോർജ്ജ് അഗസ്റ്റ്യന് ആദ്യ ടിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു.

 

ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൽ തൊമ്മൻകുത്ത്‌ജോയി, അനുകുമാർ തൊടുപുഴ എന്നിവർ പ്രസംഗിച്ചു.കേരളത്തിലെ ഗ്രന്ഥശാലകളെകേന്ദ്ര ഗവൺമെന്റ് കൺകറന്റ് ലിസ്റ്റിൽ പെടുത്തുന്നതിനെതിരെ പ്രതിഷേധ സൂചകമായി അക്ഷര ദീപം തെളിച്ചു. പി.ആർ.വിശ്വൻ സ്വാഗതവും എ.പി. കാസീൻ നന്ദിയും പറഞ്ഞു.

#State Drama Fest Idukki
Advertisment