ഇടുക്കി: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ആളൊഴിഞ്ഞ വീടിനുള്ളിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.
കൊന്നത്തടി പഞ്ചായത്തിൽ ബന്ധുവീട്ടിൽ നിന്ന് പഠിക്കുന്ന തൊടുപുഴ സ്വദേശിയായ പെൺകുട്ടിയെ കാണാനില്ല എന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പന്നിയാർ നിരപ്പിലുള്ള ആളൊഴിഞ്ഞ വീട്ടിൽ നിന്നും വിഷം ഉള്ളിൽ ചെന്ന നിലയിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)