പുതിയ ആശയങ്ങളുമായി നെടുങ്കണ്ടം ബി.എഡ് കോളേജിൽ സംഘടിപ്പിച്ച ടെക്‌നോ പെഡഗോഗി ശ്രദ്ധേയമായി

New Update
cvvv

നെടുങ്കണ്ടം ബിഎഡ് കോളേജിൽ സംഘടിപ്പിച്ച ടെക്‌നോ പെഡഗോഗി സെമിനാറിൽ അനൂപ് ജെ .ആന്റണി ക്ളാസെടുക്കുന്നു

നെടുങ്കണ്ടം: മാറുന്ന കാലത്തിനനുസരിച്ച് അദ്ധ്യാപകരുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുന്നതിന് വേണ്ടി പുതിയ ആശയങ്ങളുമായി നെടുങ്കണ്ടം ബി.എഡ് കോളേജിൽ സംഘടിപ്പിച്ച ടെക്‌നോ പെഡഗോഗി ശ്രദ്ധേയമായി. സെമിനാർ കോൺഫറൻസിന്റെ ഭാഗമായാണ് ഒന്നാം വർഷ അദ്ധ്യാപക പരിശീലകർക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്.

Advertisment

 

 കോളേജ് പ്രിൻസിപ്പിൽ ഡോ.രാജീവ് പുലിയൂർ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം ഗവ. വൊക്കേഷണൽ ഹൈസ്‌കൂൾ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ അനൂപ് ജെ ആന്റണിയുടെ നേതൃത്വത്തിൽ വിവിധ സെഷനുകൾ അരങ്ങേറി.. മാറുന്ന കാലഘട്ടത്തിൽ ഒരു അദ്ധ്യാപകൻ പാഠപുസ്തകത്തിനപ്പുറം സാങ്കേതിക വിദ്യയുടെ സാദ്ധ്യതകളെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച് സമഗ്രമായ നിർദ്ദേശങ്ങൾ അദ്ദേഹം അദ്ധ്യാപക പരിശീലകരുമായി പങ്കുവെച്ചു.

സ്ലൈഡ് പ്രെസന്റേഷൻ, വീഡിയോ മേക്കിംങ്, പോസ്റ്റർ മേക്കിംങ് എന്നിവയെ സംബന്ധിച്ചുള്ള പ്രാക്ടിക്കൽ ക്ലാസുകളും ഇതിന്റെ ഭാഗമായി നടത്തി. വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന ഇടുക്കിയുടെ സമഗ്രമായ സാങ്കേതിക പുരോഗതിക്കു വേണ്ട നിർദ്ദേശങ്ങളും സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു.

nedumkandam techno
Advertisment