Advertisment

തസ്ക്കര ഭീഷണിയിൽ വണ്ടിപ്പെരിയാർ മേഖലയിലെ ക്ഷേത്രങ്ങൾ; വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി.

പെട്ടിക്കട തുറക്കാനെത്തിയപ്പോൾ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. 2500 രൂപയും മോഷണം പോയി .ഒപ്പം പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബസ്സിലും മോഷണശ്രമം നടന്നതായി കണ്ടെത്തിയിട്ടുമുണ്ട്.

New Update
cc

ഇടുക്കി:  വണ്ടിപ്പെരിയാർ മേഖലയിലെ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങളും മോഷണ ശ്രമങ്ങളും തുടർകഥയാവുകയാണ്. വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് മാരിയമ്മൻ ക്ഷേത്രത്തിലാണ് ഗേറ്റ് തകർത്ത് അകത്തു കയറി ശ്രീകോവിലിന് പുറത്തെ ഗ്ലാസ് നിർമ്മിത വാതിൽ തകർത്ത് മോഷണശ്രമം നടത്തിയതായി കണ്ടെത്തിയിരിക്കുന്നത്.

Advertisment

 

ക്ഷേത്രത്തിലും തൊട്ടടുത്ത പെട്ടിക്കടയിലും എസ്റ്റേറ്റ് മസ്റ്റർ ഓഫീസിലും മോഷണശ്രമം നടന്നതായി പ്രദേശവാസികൾ പറഞ്ഞു.ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണൻ എന്നയാളുടെ പെട്ടിക്കട കുത്തി തുറന്ന നിലയിലും കണ്ടെത്തി. കൃഷണൻ തന്റെ പെട്ടിക്കട തുറക്കാനെത്തിയപ്പോൾ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. 2500 രൂപയും മോഷണം പോയി .ഒപ്പം പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബസ്സിലും മോഷണശ്രമം നടന്നതായി കണ്ടെത്തിയിട്ടുമുണ്ട്.

രാവിലെ ക്ഷേത്രം തുറക്കുവാനെത്തിയ ആളാണ് മോഷണശ്രമങ്ങൾ കണ്ടെത്തിയത്. തുടർന്ന് വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. കഴിഞ്ഞ കുറേ നാളുകളിലായി വണ്ടിപ്പെരിയാർ മേഖലയിൽ 6 ഓളം ക്ഷേത്രങ്ങളിലാണ് തുടർച്ചയായി മോഷണവും മോഷണ ശ്രമങ്ങളും നടന്നത്. എന്നാൽ മോഷ്ടാക്കളെ പിടികൂടുന്നതിന് ഇതുവരെയും വണ്ടിപ്പെരിയാർ പോലീസിന് സാധിച്ചില്ലാ എന്നും ആക്ഷേപം ഉയരുന്നുണ്ട് 

robbery case vandiperiyar temple
Advertisment