Advertisment

വനം വകുപ്പിന്റെ ചുവപ്പു നാടയില്‍ കുരുങ്ങി ഇടുക്കി ജനതയുടെ സഞ്ചാര സ്വാതന്ത്യം; ഹൈറേഞ്ചില്‍ നിന്നും ലോ റേഞ്ചിലേക്കുള്ള പ്രധാന പാതയ്ക്കായി എംപി ഡീന്‍ കുര്യാക്കോസിന്റെ അക്ഷീണ പരിശ്രമം

കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ കൈ​ത​പ്പാ​റ​യി​ലെ ജ​ന​ങ്ങ​ൾ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ച്ച് വ​ന്നി​രു​ന്ന​ത്. ഇ​തു​മൂ​ലം നി​ര​വ​ധി​കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​നി​ന്നു സ്ഥ​ലം വി​റ്റു മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നും നി​ർ​ബ​ന്ധി​ത​രാ​യി.

New Update
ff

വേ​ളൂ​രി​ൽ പു​തി​യ പാ​ലം

ഇ​ടു​ക്കി : തൊ​ടു​പു​ഴ- ഉ​ടു​ന്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ-​ഇ​ടു​ക്കി റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കു​ടി​യേ​റ്റ ജ​ന​ത​യു​ടെ സ്വ​പ്നം പൂ​വ​ണി​യ​ണ​മെ​ങ്കി​ൽ വ​നം​വ​കു​പ്പി​ന്‍റെ പ​ച്ച​ക്കൊ​ടി​ക്കാ​യി കാ​ത്തി​രി​ക്ക​ണം. 

Advertisment

പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷ​മാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്.പി​എം​ജി​എ​സ്‌​വൈ ഫേ​സ്-3 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​നു ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.ഉ​ടു​ന്പ​ന്നൂ​ർ മു​ത​ൽ കൈ​ത​പ്പാ​റ വ​രെ​യു​ള്ള 8.8 കി​ലോ​മീ​റ്റ​ർ റോ​ഡി​ന് 7.80 കോ​ടി​യും കൈ​ത​പ്പാ​റ മു​ത​ൽ മ​ണി​യാ​റ​ൻ​കു​ടി വ​രെ​യു​ള്ള 9.77 കി​ലോ​മീ​റ്റി​ന് 7.08 കോ​ടി​യു​മാ​ണ് തു​ക വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​നാ​ണ് ടെ​ൻ​ഡ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്.കാ​ന്ത​ല്ലൂ​രി​ൽ 30 ഏ​ക്ക​ർപി​എം​ജി​എ​സ്‌​വൈ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ശ്ര​മം ആ​രം​ഭി​ച്ചി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. എ​ന്നാ​ൽ, റോ​ഡി​നു സ്ഥ​ലം വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ വ​നം​വ​കു​പ്പി​ന്‍റെ എ​തി​ർ​പ്പു​മൂ​ലം ശ്ര​മം വി​ജ​യി​ച്ചി​രു​ന്നി​ല്ല.പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നു ആ​റു മീ​റ്റ​ർ മു​ത​ൽ എ​ട്ടു മീ​റ്റ​ർ വ​രെ വീ​തി അ​നി​വാ​ര്യ​മാ​ണ്. നി​ല​വി​ലു​ള്ള റോ​ഡി​നു പ​ല​ഭാ​ഗ​ത്തും ഈ ​വീ​തി ല​ഭ്യ​മ​ല്ല. ഏ​റെ ക​ട​ന്പ​ക​ൾ ക​ട​ന്നാ​ണ് നി​ല​വി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.റോ​ഡി​നാ​യി വി​ട്ടു​ന​ൽ​കേ​ണ്ട സ്ഥ​ല​ത്തി​നു പ​ക​ര​മാ​യി കാ​ന്ത​ല്ലൂ​രി​ൽ റ​വ​ന്യു​വ​കു​പ്പി​ന്‍റെ 30 ഏ​ക്ക​ർ ഭൂ​മി വ​നം​വ​കു​പ്പി​ന് വി​ട്ടു​ന​ൽ​കാ​നാ​ണ് ത​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. സ്ഥ​ലം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ന്ന ജോ​ലി ന​ട​ന്നു​വ​രി​ക​യാ​ണ്.അ​ടു​ത്ത ആ​ഴ്ച​യോ​ടെ ഇ​തു പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. സ്ഥ​ലം കൈ​മാ​റു​ന്ന മു​റ​യ്ക്ക് റോ​ഡി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.ദൂ​രം കു​റ​യുംതൊ​ടു​പു​ഴ-​ചെ​റു​തോ​ണി പ​ട്ട​ണ​ങ്ങ​ളെ കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ബ​ന്ധി​പ്പി​ക്കാ​നാ​വു​മെ​ന്ന​താ​ണ് ഉ​ടു​ന്പ​ന്നൂ​ർ-​കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി റോ​ഡി​ന്‍റെ പ്ര​ത്യേ​ക​ത. ഉ​ടു​ന്പ​ന്നൂ​ർ, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​വി​ക​സി​ത മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​ൽ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യും.കു​ടി​യേ​റ്റ ഗ്രാ​മ​മാ​യ കൈ​ത​പ്പാ​റ​യി​ലെ ജ​ന​ങ്ങ​ൾ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ച്ച് വ​ന്നി​രു​ന്ന​ത്. ഇ​തു​മൂ​ലം നി​ര​വ​ധി​കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​നി​ന്നു സ്ഥ​ലം വി​റ്റു മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് പോ​കാ​നും നി​ർ​ബ​ന്ധി​ത​രാ​യി.വ​നം​വ​കു​പ്പി​ന്‍റെ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ കൈ​ത​പ്പാ​റ, മ​ന​യ​ത്ത​ടം പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു 25-ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് സ​മീ​പ​നാ​ളി​ൽ ഭൂ​മി വ​നം​വ​കു​പ്പി​നു വി​ട്ടു​ന​ൽ​കി കു​ടി​യൊ​ഴി​ഞ്ഞ​ത്.വേ​ളൂ​രി​ൽ പു​തി​യ പാ​ലംഉ​ടു​ന്പ​ന്നൂ​ർ-​ഇ​ടു​ക്കി റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ളൂ​രി​ൽ പു​തി​യ പാ​ല​വും നി​ർ​മി​ക്കും. നി​ല​വി​ൽ ഇ​വി​ടെ​യു​ള്ള ച​പ്പാ​ത്ത് മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം​ക​യ​റി മു​ങ്ങു​ന്ന സ്ഥി​തി​യാ​യി​രു​ന്നു.ഇ​തു കൈ​ത​പ്പാ​റ, മ​ന​യ​ത്ത​ടം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ക​ടു​ത്ത യാ​ത്രാ​ദു​രി​ത​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മ​റു​ക​ര​യി​ലെ​ത്താ​ൻ ച​പ്പാ​ത്തി​ലെ വെ​ള്ളം ഇ​റ​ങ്ങു​ന്ന​തും കാ​ത്ത് ദി​വ​സ​ങ്ങ​ളോ​ളം ക​ഴി​യേ​ണ്ട സ്ഥി​തി​യാ​യി​രു​ന്നു.റോ​ഡ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ തൊ​ടു​പു​ഴ​യി​ൽ​നി​ന്നു കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ ഇ​ടു​ക്കി​യി​ൽ എ​ത്താ​നാ​കും എ​ന്ന​ത് നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും. നി​ല​വി​ലു​ള്ള ഉ​ടു​ന്പ​ന്നൂ​ർ-​ഉ​പ്പു​കു​ന്ന്-​പാ​റ​മ​ട-​ഇ​ടു​ക്കി റോ​ഡി​നേ​ക്കാ​ൾ കു​റ​ഞ്ഞ ദൂ​ര​മാ​ണ് കൈ​ത​പ്പാ​റ-​മ​ണി​യാ​റ​ൻ​കു​ടി റോ​ഡി​നു​ള്ള​ത്.2018-ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ഇ​ടു​ക്കി​യി​ൽ വ്യാ​പ​ക മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി തൊ​ടു​പു​ഴ-​പു​ളി​യ​ന്മ​ല സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് ത​ട​സം നേ​രി​ട്ട​പ്പോ​ൾ ഇ​ടു​ക്കി​യി​ൽ​നി​ന്നു തൊ​ടു​പു​ഴ​യി​ലെ​ത്താ​ൻ മ​ണി​യാ​റ​ൻ​കു​ടി-​കൈ​ത​പ്പാ​റ-​ഉ​ടു​ന്പ​ന്നൂ​ർ റോ​ഡാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.വ​നം​വ​കു​പ്പി​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​യാ​ൽ ആ​യി​ര​ങ്ങ​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​കും.

kaithapara udumbannoor idukki
Advertisment