അടിമാലി: ദേശീയ പാതയിൽ കുമ്പൻപാറയ്ക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞൂ. വില്ലേജ് ഓഫീസർക്ക് പരിക്ക്.
പള്ളിവാസൽ വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ
അടിമാലി കരിങ്കുളം സ്വദേശി സോമൻ (48) ആണ് പരിക്കേറ്റത്. ഇയാളെ വിദക്ത ചികിത്സക്കായി എറണാകുളത്തേക്ക് കൊണ്ടുപോയി.
ഞായറാഴ്ച്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം.
പള്ളി വാസലിൽ നിന്നും അടിമാലിക്ക്
വന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ സോമൻ മാത്രമാണ് ഉണ്ടായിരുന്നത്. കുമ്പൻപാറ പൊതു സ്മശാനത്തിന് സമീപം 100 അടി താഴ്ച്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. അവിടെ വലിയ പാറകെട്ടാണ്. അടിമാലി അഗ്നി രക്ഷാ സേനയും, പ്രദേശവാസികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ റോഡിന് വീതി കുറഞ്ഞ പ്രദേശവും അപകട മേഖലയുമാണ്.