New Update
കണ്ണൂർ: കള്ളുചെത്തുന്നത് ചിത്രീകരിക്കാൻ കയറിയ ക്യാമറാമാൻ തെങ്ങിൽ കുടുങ്ങി. പാനൂർ സ്വദേശി പ്രേംജിത്ത് ആണ് താഴെയിറങ്ങാനാകാതെ കുടുങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി പ്രേംജിത്തിനെ താഴെയിറക്കി.
Advertisment
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ടെലിഫിലിം സംവിധായകനും ക്യാമറാമാനുമാണ് പ്രേംജിത്ത്. യൂട്യൂബ് വീഡിയോയ്‌ക്ക് വേണ്ടി കള്ള് ചെത്ത് ചിത്രീകരിക്കാൻ തെങ്ങിൽ കയറിയതായിരുന്നു പ്രേംജിത്ത്. എന്നാൽ ഇതിനിടെ രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് അവശനാകുകയായിരുന്നു.
ഉടനെ ഒപ്പമുണ്ടായിരുന്ന കള്ള് ചെത്ത് തൊഴിലാളി ഗംഗാധരൻ പ്രേംജിത്തിനെ തെങ്ങിൽ താങ്ങി നിർത്തി. തുടർന്ന് വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് വലയിൽ കുരുക്കി പ്രേംജിത്തിനെ സുരക്ഷിതനായി താഴെയിറക്കി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.