അരിക്കൊമ്പന്‍ മര്യാദയ്ക്ക് കേരളത്തില്‍ ജീവിച്ചിരുന്ന ആനയായിരുന്നു, ആന പ്രേമികള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ നമ്മുടെ കാട്ടില്‍ ജീവിക്കുമായിരുന്നുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍

New Update
അരിക്കൊമ്പൻ ആരോഗ്യവാനെന്നും കഴുത്തിലുള്ള റേഡിയോ കോളറിൽനിന്ന്‌ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നുണ്ടെന്നും തമിഴ്‌നാട്‌ വനംവകുപ്പ്‌

ഇരിട്ടി: അരിക്കൊമ്പന്‍ മര്യാദയ്ക്ക് കേരളത്തില്‍ ജീവിച്ചിരുന്ന ആനയായിരുന്നെന്നും ആന പ്രേമികള്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ നമ്മുടെ കാട്ടില്‍ ജീവിക്കുമായിരുന്നുവെന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍.

Advertisment

 ഇന്നലെ ആറളം വളയംചാലില്‍ ആനമതില്‍ നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ വനം വകുപ്പ് നടപ്പാക്കുന്ന ഉപജീവന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ആനയെ ആവശ്യമുള്ളവര്‍ ഏറെയുണ്ട്. ഏറ്റവും ആവശ്യമുള്ളതു ദേവസ്വം മന്ത്രിക്കാണ്. എത്ര കാശു വേണമെങ്കിലും തരാമെന്നു ദേവസ്വം മന്ത്രി പറഞ്ഞതാണ്. നല്ല പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന ആനപ്രേമികള്‍ എന്ന കപട പരിസ്ഥിതി സ്‌നേഹികളെപ്പറ്റി ജനം ജാഗ്രത പാലിക്കണം.

ഉദ്യോഗസ്ഥര്‍ മരംമുറിക്കാന്‍ സമ്മതിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. മരം മുറിക്കാനും വില്‍ക്കാനും കര്‍ഷകനുള്ള അവകാശം സംരക്ഷിക്കപ്പെടുകയും വേണം. കര്‍ഷകന്റെ താല്‍പര്യത്തിന്റെ പേരിലെന്നു പറഞ്ഞു മുതലക്കണ്ണീര്‍ ഒഴുക്കുന്ന ചില ജനവിരുദ്ധ കര്‍ഷക വിരുദ്ധ സംഘടനകളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്നു മന്ത്രി പറഞ്ഞു.

വനം വകുപ്പ് വാച്ചര്‍മാര്‍ക്കും വൈല്‍ഡ് ലൈഫില്‍ ഉള്ളവര്‍ക്കും ഈ മാസം കുറച്ചു പൈസ കൊടുക്കാം. അവര്‍ക്ക് പൈസ കിട്ടാത്തതിനെ പറ്റി പരാതിയാണ്. കീശയില്‍ പൈസ കുറവായതു കൊണ്ടാണെന്നു മനസ്സിലാക്കണമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

Advertisment