കണ്ണൂര്‍: പൊലീസുകാരെ ഫോണ്‍ വിളിച്ച് വധ ഭീഷണി മുഴക്കിയയാളെ മാഹി പൊലീസ് അറസ്റ്റു ചെയ്തു. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ ഡ്രൈവര്‍ അമല്‍ രാജ് എന്ന സച്ചുവാണ് പൊലീസിന്റെ പിടിയിലായത്.
വെസ്റ്റ് പള്ളൂര്‍ സ്വദേശിയാണ് ഇയാള്‍. മര്‍ദന കേസില്‍ പ്രതികളായ രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു പൊലീസുകാരെ ഫോണ്‍ വിളിച്ച് വധ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അമല്‍ രാജ്.