തളിപ്പറമ്പ്: ആലക്കോട് റോഡില്‍ പൂവം ബസ് സ്റ്റോപ്പില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു.
എടക്കോം കണാരംവയല്‍ മുതിരയില്‍ സജീവന്‍ (40) ആണ് മരിച്ചത്. പൂവം ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ട ബസിനെ സജീവന്‍ മറികടക്കുന്നതിനിടയില്‍ ആലക്കോട് ഭാഗത്തു നിന്നും പിന്നാലെയെത്തിയ ആപ്പിള്‍ എന്ന സ്വകാര്യ ബസ് സജീവന്റെ ബൈക്കില്‍ തട്ടുകയായിരുന്നു.
തുടര്‍ന്നു സജീവന്‍ വീഴുകയും ദേഹത്തുകൂടി ബസ് കയറി ഇറങ്ങുകയും ചെയ്തു. ചെറുപുഴ സ്വദേശി സിജിയാണ് ഭാര്യ. മക്കള്‍: ഹരികൃഷ്ണന്‍, ഹരിനന്ദ.