കണ്ണൂര്‍: ഒന്നര വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വിമാനത്തില്‍ പറന്ന് ഇ പി ജയരാജന്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കണ്ണൂരിലേക്ക് പുറപ്പെട്ടത്.
വിമാനത്തിനുള്ളിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും വിമാനക്കമ്പിനിയുടെ നടപടിയ്ക്കും ശേഷം ഒന്നരവര്‍ഷക്കാലം ഇ പി ജയരാജന്‍ വിമാനത്തില്‍ യാത്ര ചെയ്തിരുന്നില്ല.
അന്ന് ഇന്റിഗോ വിമാനത്തിലായിരുന്നു ഇ പി ജയരാജനും പിണറായി വിജയനും സഞ്ചരിച്ചിരുന്നത്. ഈ സംഭവത്തിന് ശേഷം ഇപ്പോള്‍ തനിക്ക് ഇന്റിഗോയോട് പരിഭവമൊന്നുമില്ലെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്റിഗോയോട് പിണക്കമൊന്നുമില്ല. പക്ഷേ അവര്‍ അന്ന് ചെയ്ത തെറ്റായ നിലപാട് ഇനി ആരോടും ആവര്‍ത്തിക്കരുത്. എന്തും കാണിക്കാന്‍ അധികാരമുണ്ടെന്ന് കമ്പനികള്‍ വിചാരിക്കാന്‍ പാടില്ല. അതുകൊണ്ട് തിരുത്തലുകള്‍ ഉണ്ടാകണമെന്നാണ് പറഞ്ഞത്’. ഇ പി ജയരാജന്‍ പറഞ്ഞു.