New Update
/sathyam/media/media_files/mZheaUdTNzEIaKAQhuXZ.jpg)
കണ്ണൂർ:കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി കസ്റ്റംസ്. 73.56 ലക്ഷം രൂപ വില വരുന്ന 1212 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ തമിഴ്‌നാട് സ്വദേശിയായ അളഗേശ്വര രാജേന്ദ്രനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്.
Advertisment
കഴിഞ്ഞദിവസവും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 61 ലക്ഷം രൂപ വില വരുന്ന 995 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. റിയാദിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൽ റിഷാദിൽ നിന്നാണ് സ്വർണം കസ്റ്റംസ് പിടികൂടിയത്.