തലശ്ശേരിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവം; സിക വൈറസ് ബാധ പരിശോധിക്കും

തലശേരി ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

New Update
pariyaram.jpg

കണ്ണൂർ: ഇന്നലെ തലശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പരിശോധന നടത്താൻ ജില്ലാ ആരോഗ്യ വിഭാഗം. കഴിഞ്ഞ ആഴ്ച തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തിൽ പടർന്നു പിടിച്ച സിക്ക വൈറസാണോ ഇന്നലെ നടന്ന സംഭവത്തിനും കാരണമെന്ന് പരിശോധിക്കും. കൂടാതെ സ്‌കൂൾ പരിസരത്ത് കൊതുക് നശീകരണ- ശുചീകരണ പ്രവർത്തനങ്ങളും നടത്തും.

Advertisment

തലശേരി ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ് ടു ക്ലാസിലെ വിദ്യാർത്ഥികൾക്കാണ് ഇന്നലെ ദേഹാസ്വാസ്ഥ്യം ഉണ്ടായത്. 20 കുട്ടികൾക്ക് ശരീരത്തിൽ ചൊറിച്ചിൽ, വയറു വേദന എന്നിവ അനുഭവപ്പെട്ടു. ഇതിൽ കഠിനമായ വയറുവേദന അനുഭവപ്പെട്ട രണ്ട് കുട്ടികളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

അതേസമയം തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അഞ്ച് വിദ്യാർത്ഥിനികൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മുൻകരുതൽ നടപടിയെന്നോണമാണ് വിദ്യാർത്ഥികളെ പരിയാരത്തേക്ക് മാറ്റിയത്. വിദ്യാർത്ഥിനികളിൽ സിക വൈറസ് ലക്ഷണങ്ങൾ പ്രകടമായാൽ രക്ത- സ്രവ സാമ്പിളുകൾ പരിശോധനയ്‌ക്ക് അയക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.

thalassery
Advertisment