കണ്ണൂരിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി, ആനയുടെ ചവിട്ട് ഏറ്റാണോ മരണമെന്ന് സംശയം

New Update
ulickal.jpg

കണ്ണൂർ: ഉളിക്കലിൽ ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. നെല്ലിക്കാപൊയിൽ സ്വദേശി അത്രശ്ശേരി ജോസി(63)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആനയുടെ ചവിട്ട് ഏറ്റാണോ മരണമെന്ന് സംശയമുണ്ട്. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ നാട്ടിലിറങ്ങിയ ആനയെ കാണാനെത്തിയ ആളുകളുടെ കൂട്ടത്തിൽ ഇദ്ദേഹവുമുണ്ടായിരുന്നതായി സംശയമുണ്ടായിരുന്നു.

Advertisment

ഉളിക്കൽ ലത്തീൻ പള്ളിയുടെ സമീപത്താണ് ആനയെ ആദ്യം കണ്ടത്. ഇതിന് സമീപത്തുള്ള കശുമാവിൻ തോട്ടത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. തോട്ടത്തിലൂടെയാണ് അടുത്തുള്ള സ്‌കൂളിലേക്ക് ആന പോയത്. മൃതദേഹത്തിൽ ആന ചവിട്ടിയതിന്റെ പാടുകളുണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായാണ് വിവരം.

പ്രദേശത്തിറങ്ങിയ കാട്ടാന രാത്രി തന്നെ വനത്തിൽ പ്രവേശിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു. ഇതോടെ നാശനഷ്ടങ്ങളൊന്നുമുണ്ടായില്ലെന്ന ആശ്വാസത്തിലായിരുന്നു ജനങ്ങൾ. എന്നാൽ അതിനിടയിലാണ് മരണവിവരം പുറത്തുവന്നത്.

kannur
Advertisment