'രാഷ്ട്രീയ അടിസ്ഥാനത്തിൽ ബ്ലോക്കെന്തിന്?'; കണ്ണൂർ സെൻട്രൽ ജയിലിനെതിരെ ഹൈക്കോടതി

ചട്ടപ്രകാരമായിരിക്കണം ജയിലുകളുടെ പ്രവർത്തനമെന്ന് ഡിജിപി ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

New Update
1391643-kannur.webp

കൊച്ചി: കണ്ണൂർ സെൻട്രൽ ജയിലിനെതിരെ രൂക്ഷ പരാമർശവുമായി ഹൈക്കോടതി. രാഷ്ട്രീയം അടിസ്ഥാനമാക്കി തടവുകാരെ വിവിധ ബ്ലോക്കുകളായി പാർപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ചട്ടപ്രകാരമായിരിക്കണം ജയിലുകളുടെ പ്രവർത്തനമെന്ന് ഡിജിപി ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.

Advertisment

കണ്ണൂർ സെൻട്രൽ ജയിലിലെ സംഘർഷത്തിൽ സിപിഎം പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ അപ്പീലിൽ കോടതി വിധി പറഞ്ഞിരുന്നു. കേസിലെ ഒമ്പത് പ്രതികളിൽ നാല് പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെയാണ് ജയിലിനെ സാഹചര്യങ്ങളെക്കുറിച്ച് കോടതി വിമർശിച്ചത്.

ശിക്ഷ കഴിഞ്ഞ് ഓരോ പ്രതിയും ജയിലിൽ നിന്ന് ഇറങ്ങേണ്ടത് പുതിയ മനുഷ്യനായാണ്. ജയിലിൽ തടവുകാർ തമ്മിൽ വിഭാഗീയതക്ക് സ്ഥാനമില്ല. എന്നാൽ രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ തടവുകാരെ വിവിധ ബ്ലോക്കുകളിലായാണ് താമസിപ്പിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തടവുകാർക്കും രാഷ്ട്രീയപ്രവർത്തനം പാടില്ലെന്നും കോടതി പറഞ്ഞു. അതേസമയം, രവീന്ദ്രൻ കൊലക്കേസിലെ അന്വേഷണത്തെക്കുറിച്ചും കോടതി വിമർശിച്ചിട്ടുണ്ട്. അന്വേഷണം കളങ്കിതവും അനുചിതവുമായിരുന്നെന്നാണ് ഉത്തരവിലുള്ളത്.

kannur
Advertisment