കണ്ണൂരിൽ ബിജെപി പ്രവർത്തകന്റെ ബൈക്കിന് തീയിട്ടു

കണ്ണൂർ ബിജെപി ബൂത്ത് കമ്മിറ്റി അംഗമാണ് കെ കെ റിജിൽ. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.

New Update
bjp election.jpg

കണ്ണൂര്‍: മുഴപ്പാലയില്‍ അജ്ഞാതര്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു. കണ്ണൂർ മുഴപ്പാല കൈതപ്രത്തെ റിജിലിന്റെ ബൈക്കാണ് കത്തിനശിച്ചത്. കണ്ണൂർ ബിജെപി ബൂത്ത് കമ്മിറ്റി അംഗമാണ് കെ കെ റിജിൽ. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം.

Advertisment

വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കിനാണു തീയിട്ടത്. ബൈക്ക് പൂർണമായി കത്തി നശിച്ചു.ഇയാളുടെ വീടിന് നേരെ മുമ്പും ആക്രമണങ്ങൾ നടന്നിട്ടുണ്ട്. രാഷ്ട്രീയമായി സംഘർഷങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ്. നേരെത്തെയുണ്ടായ ആക്രമണത്തിന്റെ തുടർച്ചയാണിതെന്ന് ബിജെപി പറയുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

bjp
Advertisment