കോഴിക്കോട്-ദുബൈ എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി

യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

New Update
air India flight delayed

കണ്ണൂർ: എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിൽ ഇറക്കി. ഇന്ന് രാവിലെ കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്. കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്നാണ് വിമാനം ഇറക്കിയത്.

കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാലാണ് കണ്ണൂരിൽ വിമാനം ഇറക്കേണ്ടി വന്നത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

Advertisment
air india
Advertisment