പി പി മുകുന്ദന് വിട നല്‍കി കോഴിക്കോട്; സംസ്‌കാരം ഇന്ന് കണ്ണൂരില്‍

കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു

New Update
Untitled-design-41.jpg

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി പി മുകുന്ദന് വിട നല്‍കി കോഴിക്കോട്. ഇന്ന് കണ്ണൂര്‍ മണത്തണയിലെ കുടുംബ പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. പി പി മുകുന്ദന്റെ സംഘടനാ പ്രവര്‍ത്തനത്തില്‍ കോഴിക്കോടിന് വലിയ സ്ഥാനമുണ്ടെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അനുസ്മരിച്ചു.

Advertisment

വൈകിയ വേളയിലും നിരവധി പ്രവര്‍ത്തകരാണ് പ്രിയപ്പെട്ട നേതാവിന്റെ ഭൗതികശരീരം അവസാനമായി ഒരു നോക്കു കാണാന്‍ ടൗണ്‍ഹാളിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എം ടി രമേശ്, പി കെ കൃഷ്ണദാസ്, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും അന്തിമോപചാരമര്‍പ്പിച്ചു. പി പി മുകുന്ദന്റെ സംഘടനാ പ്രവര്‍ത്തനങ്ങളെ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള അനുസ്മരിച്ചു.

ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിലും, തൃശൂരിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഭൗതികശരീരം കോഴിക്കോട്ടേക്ക് എത്തിച്ചത്.

p p mukundan
Advertisment