സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്

പെൺകുട്ടികളുടെ 3000 മീറ്ററിൽ ഗോപിക ഗോപിയാണ് സ്വർണം നേടിയത്.

New Update
1393170-state-school-sports-meet.jpg

കണ്ണൂർ: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. പെൺകുട്ടികളുടെ 3000 മീറ്ററിൽ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. കണ്ണൂർ ജി വി എച് എച് എസിലെ വിദ്യാർത്ഥിനിയാണ് ഗോപിക ഗോപി. കോഴിക്കോട് ഉഷ സ്‌കൂളിലെ അശ്വിനി ആർ നായർ വെള്ളി മെഡൽ സ്വന്തമാക്കി. ആൺകുട്ടികളുടെ 3000 മീറ്ററിൽ മലപ്പുറമാണ് സ്വർണം നേടിയിരിക്കുന്നത്. മലപ്പുറം ചീക്കോട് കെ കെ എം എച് എസ് എസ് ലെ മുഹമ്മദ് അമീനാണ് സ്വർണം നേടിയത്. ഇതേ സ്‌കൂളിലെ തന്നെ മുഹമ്മദ് ജസീലാണ് വെള്ളി മെഡൽ സ്വന്തമാക്കിയിരിക്കുന്നത്.

Advertisment
kerala state sports council
Advertisment