കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി കസ്റ്റംസ്. ഒരു കോടി രൂപയിലധികം വില വരുന്ന സ്വർണ്ണം മൂന്ന് പേരിൽ നിന്നാണ് പിടികൂടിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി ജംഷാദ്, കാസർകോട് തളങ്കര സ്വദേശി റഫീഖ്, ഉദുമ സ്വദേശി അൽ അമീൻ എന്നിവരാണ് പിടിയിലായത്.
1,687 ഗ്രാം സ്വർണ്ണം ഇവരിൽ നിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം 73.56 ലക്ഷം രൂപ വില വരുന്ന 1212 ഗ്രാം സ്വർണം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയിരുന്നു. ഷാർജയിൽ നിന്നും എത്തിയ തമിഴ്‌നാട് സ്വദേശിയായ അളഗേശ്വര രാജേന്ദ്രനിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്.